വളരെ അവിശ്വസനീയമായി തോന്നാം. 1898 ല്‍ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു ചങ്ങലകളാല്‍ ബന്ധിച്ച മരം ഇന്നും ചങ്ങലകളില്‍ത്തന്നെ നിലകൊള്ളുന്നു.
ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള 'ലാണ്ടി കോട്ടാല്‍ ആര്‍മി ക്യാമ്പി' ലെ ഒരു മരമാണ് അന്നത്തെ ബ്രിട്ടീഷ് ക്യാപ്റ്റന്‍ അറസ്റ്റ് ചെയ്യാന്‍ ഓര്‍ഡര്‍ നല്‍കിയത്.
സംഭവം രസകരമാണ്. ബ്രിട്ടീഷ് ക്യാപ്റ്റന്‍ ജെയിംസ് സ്ക്വാഡ് ഒരു ദിവസം രാത്രി നന്നായി മദ്യപിച്ച ശേഷം തന്‍റെ റൂമിലേക്ക് നടക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിനു തോന്നി അവിടെയുള്ള ഒരു വലിയ മരം അദ്ദേഹത്തെ പിന്തുടരുന്നു എന്ന്..ക്യാപ്റ്റന്‍ അലറി വിളിച്ചു.പട്ടാളക്കാര്‍ ഓടിയെത്തി. സമീപത്തുനിന്ന മരം ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ പട്ടാളക്കാരോട് പറഞ്ഞു :-
" ഈ മരം എന്നെ ഫോളോ ചെയ്യുന്നു.ഇതിനെ ഇപ്പോള്‍ത്തന്നെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുക്കുക."
ഉത്തരവ് പാലിക്കപ്പെട്ടു.വലിയ ചങ്ങലകളാല്‍ മരത്തെ ബന്ധിച്ചു. ക്യാപ്റ്റനു സമാധാനമായി.
പിന്നീട് എല്ലാ രാത്രികളിലും മദ്യപിച്ചു വന്ന് ക്യാപ്റ്റന്‍. തന്നെ ഫോളോ ചെയ്തതിനു ഈ മരത്തെ ശാസിക്കുമാ യിരുന്നു.
സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും മരം ഇപ്പോഴും ബന്ധനത്തില്‍ത്തന്നെയാണ്. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇവിടം ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിച്ചു.ഒരു മരത്തെപ്പോലും വെറുതേവിടാതിരുന്ന ബ്രിട്ടീഷ് മനസ്ഥിതി ജനങ്ങള്‍ മനസ്സിലാകട്ടെ എന്നതാണ് സര്‍ക്കാര്‍ നിലപാട്. മരം ഇപ്പോഴും അവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.
മരത്തില്‍ ഈ സംഭവം വിവരിക്കുന്ന ഒരു ബോര്‍ഡ് തൂക്കിയിട്ടുണ്ട്..അതിനടിയില്‍ ഇംഗ്ലീഷില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.." I AM UNDER ARREST."
അറസ്റ്റ് ചെയ്യപ്പെട്ട മരത്തിന്‍റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ കാണുക
കടപ്പാട്


Comments
Post a Comment