ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവര്‍.ആകാശങ്ങളിലേക്ക് തൊടാനെന്ന പോലെ നില്‍ക്കുന്ന, ചില്ലു പാളികള്‍ നിറഞ്ഞ ഈ ഗോപുരം പോലെയൊരു റൊമാന്റിക് ഇടം വേറെയുണ്ടാകില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരങ്ങളിലൊന്നായി ചരിത്രത്തിൽ ഇടം പിടിച്ചിട്ടുള്ള ഈഫല്‍ ടവറിന്റെ സൗന്ദര്യം കാണാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് പേർ ദിനംപ്രതി പാരീസിലേക്കെത്തുന്നുണ്ട്.ലോകത്തിലെ ഉയരമേറിയ മനുഷ്യനിർമ്മിത ഘടനയാണ് ഈഫല്‍ ടവര്‍.1889 മാര്‍ച്ച് 31ന് ആയിരുന്നു ഈഫല്‍ ടവര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.ഏഥന്‍സിലെ അക്രോപൊളിസും റോമിലെ കൊളോസിയവും പോലെ പാരിസിന്റെ പ്രതീകമാണ് ഈഫല്‍ ടവര്‍.
1889 ല്‍ വേള്‍ഡ് ഫെയര്‍ എക്സിബിഷന്റെ കമാനത്തോടനുബന്ധിച്ച് പണികഴിപ്പിച്ചതാണ് അയണ്‍ ലേഡി എന്നു വിളിപ്പേരുള്ള ഈഫല്‍ ടവര്‍.ഫ്രാൻസിലെ പാരിസിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1931 വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതി ഈ ഗോപുരത്തിനായിരുന്നു.100 കണക്കിന് ഡിസൈനിൽ നിന്നാണ് ഈഫൽ എറ്റ് ക്യാമ്പയിൻ ആർക്കിടെക്ചർ ഫെം അവതരിപ്പിച്ച മാതൃകയ്ക്ക് നിർമ്മാണത്തിനുള്ള അംഗികാരം ലഭിച്ചത്.അലക്സാണ്ടർ ഗുസ്തേവ് ഈഫലിൽ(1832-1923) എന്ന ഫ്രഞ്ച് സിവിൽ എഞ്ചിനീയറാണ് ഇതിന്റെ ശിൽപിയായി അറിയപ്പെടുന്നത്.എഞ്ചിനീയറായും, വ്യവസായിയായും ലോഹനിര്‍മ്മാതാവായും ഒക്കെ അദ്ദേഹം അറിയപ്പെടുന്നു.1832 ഡിസംബര്‍ 15ന് ഫ്രാന്‍സിലെ സിജോയിലാണ് അദ്ദേഹം ജനിച്ചത്.1923 ഡിസംബര്‍ 27ന് പാരീസിലുള്ള വസതിയായ റൂറബേലയില്‍ അദ്ദേഹം അന്തരിച്ചു.നിര്‍മ്മാതാവിന്‍റെ പേരില്‍ അറിയപ്പെടുന്ന ഗോപുരമാണ് ഈഫല്‍ ഗോപുരം. പക്ഷെ ഈ ആശയവും മാതൃകയും അവതരിപ്പിച്ചത് ഗുസ്തേവിന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന മൗറിസ് കൊചിലിൻ എന്ന വ്യക്തിയാണ്.1887ല്‍ തുടങ്ങി രണ്ടു വര്‍ഷങ്ങളെടുത്താണ് അദ്ദേഹം ഈഫര്‍ ടവര്‍ പണി കഴിപ്പിച്ചത്.കൃത്യമായി പറഞ്ഞാല്‍ രണ്ടു വര്‍ഷം രണ്ടു മാസം അഞ്ചു ദിവസം വേണ്ടിവന്നു ഫിനീഷ് ചെയ്യാന്‍. 77,99,401 ഗോള്‍ഡ് ഫ്രാങ്കായിരുന്നു ചെലവ്.10,000 ടണ്‍ ഉരുക്കാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. ഏകദേശം മുന്നൂറ് ജോലിക്കാര്‍ 18,038 ഇരുമ്പ് കഷണങ്ങള്‍ സ്ക്രൂ ഉപയോഗിച്ച് യോജിപ്പിച്ചാണ് ടവര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് തട്ടുകളായി തിരിക്കാത്തതു കാരണം അപകടമുണ്ടാകാനുള്ള സാധ്യതയും വളരെ അധികമായിരുന്നു. പക്ഷെ ടവര്‍ പണി കഴിപ്പിക്കുന്നതിനിടയ്ക്ക് ഒരാള്‍ മാത്രമേ മരിച്ചുള്ളൂ.ഈഫല്‍ ടവര്‍ പണിയാന്‍ സഹായിച്ച 72 എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും പേരുകള്‍ ടവറില്‍ കൊത്തിവച്ചിട്ടുണ്ട്.1,050 അടി നീളമുള്ള ഈഫൽ ഗോപുരം 41 വർഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു.1930ൽ ന്യൂയോർക്കിലെ ക്രിസ്ലർ ബിൽഡിങ് ഈ റെക്കോഡ് മറികടക്കുകയായിരുന്നു.ഈഫൽ ഗോപുരത്തിന്റെ മാതൃകയിൽ ലോകത്ത് 40ൽ കൂടുതൽ നിർമ്മിതികളുണ്ട്. ലാസ് വെഗാസ്, നെവേഡ,ടോക്കിയോ,ടെക്സാസ്...എന്നിവിടങ്ങളിലൊക്കെ ഈഫൽ ഗോപുരത്തിന്റെ അപരൻമാരെ കാണാം.ഇരുമ്പ് കമ്പികൾ കൊണ്ടു നിർമ്മിച്ചിരിക്കുന്ന ഗോപുരം തണുപ്പുകാലത്ത് 6 ഇഞ്ചോളം ചുരുങ്ങും.ഇനി ശക്തമായ കാറ്റിലാണെങ്കിൽ 3 ഇഞ്ചും കുറയും.ലോകത്ത് ഏറ്റവും കൂടുൽ സന്ദർശകർ വന്നിട്ടുള്ള ചരിത്ര സ്മാരകവും ഇതായിരിക്കും.സന്ദർശകർക്ക് തുറന്നു കൊടുത്തതിൽ പിന്നെ 250 മില്ല്യൺ ആളുകൾ ഇവിടം സന്ദർശിച്ചിട്ടുണ്ടെന്നാണ് കണക്ക്.ഒരോ വർഷവും 7 മില്ല്യൺ സന്ദർശകർ ഇവിടെ വന്നുപോകുന്നു. സന്ദർശകർക്ക് മുകളിലേക്ക് എത്താൻ 1,665 സ്റ്റെപ്പ് കയറുകയോ എലവേറ്റർ ഉപയോഗിക്കുകയോ ചെയ്യാം.ദിവസവും രാവിലെ ആറുമണിക്കു തുറക്കുന്ന ഗോപുരം അര്‍ധരാത്രി വരെയാണ് സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.ഇതുവരെ 16 തവണ ടവര്‍ റീപെയിന്റു ചെയ്തു.ഏഴു വർഷത്തിലൊരിക്കലാണ് ഇതിന്റെ പെയിന്റിങ്.എത്ര പെയിന്റ് വേണമെന്ന് ഊഹിക്കാമോ ? 60 ടൺപെയിന്റ്.1,500 ബ്രഷ്, 25 പേരടങ്ങുന്ന ടീം. ഇത്രയും മതി...!
ഈഫൽ ടവറിന്റെ മൂന്നാമത്തെ നിലയിൽ ടവറിന്റെ ശിൽപ്പി ഗുസ്തേവ് ഈഫലിനായി താമസസൗകര്യമുള്ള ഒരു മുറിയുമുണ്ട്.രാത്രിയിൽ തിളങ്ങിനിൽക്കുന്ന ഈഫൽ ടവിർ കണ്ടിട്ടില്ലേ ? 20,000 ബൾബാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.വിശേഷ അവസരങ്ങളിൽ പലവർണങ്ങളിൽ തിളങ്ങുന്ന ഈഫൽ ഗോപുരം കാണുമ്പോൾ ഓർക്കുക 43 ടെക്നീഷൻമാരാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്.നാലുവർഷത്തിലൊരിക്കൽ 425 സ്പോട്ട് ലൈറ്റ് ബൾബുകൾ വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യാറുണ്ട്. ഫ്രാൻസ് 2007ൽ റഗ്ബി വേൾഡ് കപ്പ് സ്വന്തമാക്കിയപ്പോൾ ഈഫൽ ടവർ തെളിഞ്ഞത് റഗ്ബി പിച്ചുപോലെയാണ്.എല്ലാ ദിവസവും സൂര്യാസ്തമനത്തിന് ശേഷം 5 മിനിറ്റ് നേരത്തേയ്ക്ക് ഗോപുരത്തിലെ ലൈറ്റുകൾ തെളിക്കും.വെളുപ്പിനെ ഒരു മണിവരെ ഒരു മണിക്കൂർ ഇടവിട്ട് ലൈറ്റുകൾ തെളിയുന്നത് കാണാം. പ്രകാശപൂരിതമായ ഈഫൽ ടവർ 50 മൈൽ ദൂരെ നിന്നുവരെ കാണാൻ സാധിക്കും....! രണ്ടാം ലോകമഹായുദ്ധത്തിൽ ഈഫൽ ഗോപുരം നിർണായക പങ്ക് വഹിച്ചിരുന്നു.റെഡിയോടെലഗ്രാഫ് സ്റ്റേഷനായിമാറി. ശത്രുരാജ്യങ്ങളുടെ റെഡിയോ ടെലിഗ്രാഫ് സന്ദേശങ്ങൾ ചോർത്താൻ ചോർത്താൻ ഫ്രാൻസിന് സാധിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഹിറ്റ്ലർ ഈഫൽ ടവർ നശിപ്പിക്കാൻ ഉത്തരവിട്ടു. പക്ഷെ ആക്ടിങ് ജനറൽ ഈ ഉത്തരവ് നടപ്പാക്കിയില്ല.റേഡിയോ പ്രക്ഷേപണത്തിൽ പ്രധാന പങ്കുവഹിച്ച ഈഫൽ ഗോപുരം, ദീർഘകാല അടിസ്ഥാനത്തിൽ നിർമ്മിച്ചതായിരുന്നില്ല.എന്നാല്‍, ഉപകാരമൊന്നുമില്ലാത്ത ഈ സ്തംഭം പാരീസിന് നാണക്കേടാകുമെന്ന് അന്ന് അഭിപ്രായപ്പെട്ടവര്‍ ഏറെയാണ്. പ്രതിഷേധ പ്രകടനങ്ങള്‍ വരെ അവര്‍ നടത്തിയിരുന്നു.ഉപയോഗശൂന്യമെന്ന് ആദ്യം കരുതപ്പെട്ടെങ്കിലും പിന്നീട് സൈനിക ആവശ്യത്തിന് അടക്കമുള്ള റേഡിയോ ആശയവിനിമയങ്ങള്‍ക്ക് ഈഫല്‍ ടവര്‍ പ്രധാന പോയിന്റായി മാറുകയും ചെയ്തു.യൂറോപ്പിലെ ഏറ്റവും മൂല്യമുള്ള സ്മാരകമായി 2012 ല്‍ ഈഫല്‍ ടവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 434 ബില്യന്‍ യൂറോയാണ് ഈഫലിനു കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മൂല്യം. രണ്ടാം സ്ഥാനത്തുള്ള റോമിലെ കൊളോസിയത്തെക്കാള്‍ ആറു മടങ്ങ് കൂടുതലാണിത്.ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് മോന്‍സ ആന്‍ഡ് ബ്രയാന്‍സയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. യൂറോപ്പിലെ വിവിധ ചരിത്ര സ്മാരകങ്ങളുടെ സാമ്പത്തിക മൂല്യം വിലയിരുത്തുകയാണ് ഇവര്‍ ചെയ്തത്. പ്രതിച്ഛായ, ബ്രാന്‍ഡിംഗ്, സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ എന്നിവയും മാനദണ്ഡമായി.ഇന്നു ഫ്രാന്‍സിന്റെ ജിഡിപിയുടെ 25 ശതമാനം മൂല്യം ഈഫലിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. യൂറോപ്യന്‍ സുസ്ഥിരതാ ഫണ്ടിനു തുല്യവുമാണ് ഇതിന്റെ മൂല്യം. വര്‍ഷങ്ങളായി പ്രതിവര്‍ഷം കോടികണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാരിന് വരുത്തി വയ്യ്ക്കാറുള്ള ടവര്‍ 2015 മാർച്ച് മാസം മുതൽ സ്വന്തമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ നിന്നുമാണ് പ്രകാശിക്കുന്നത്.ന്യുയോര്‍ക്ക് ആസ്ഥാനമായുള്ള അര്‍ബന്‍ ഗ്രീന്‍ എനര്‍ജി എന്ന കമ്പനിയും ഈഫല്‍ ടവറിന്‍റെ നടത്തിപ്പുകാരും സംയുക്തമായി നിര്‍മ്മിച്ച കാറ്റാടി മരങ്ങളില്‍ നിന്നുമാണ് ലോകത്തിലെ ഏറ്റുവും നീളം കൂടിയ ടവര്‍ എന്ന് പ്രസിദ്ധമായിരുന്ന ഈഫല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ടവറിന്‍റെ രണ്ടാം നിലയില്‍ അതായത് ഏകദേശം 400 അടി മുകളിലാണ് 10000 കിലോവാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 2 ടര്‍ബൈനുകള്‍ സ്ഥാപിച്ചിരിക്കുന്നത്.ടവറിന്‍റെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്‍റെ നാലിലൊന്ന് വൈദ്യുതി മാത്രമേ ഈ ടര്‍ബൈനുകള്‍ക്ക് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നുള്ളൂ എങ്കിലും പ്രതിവര്‍ഷം 65 കോടി രൂപയുടെ ലാഭം സര്‍ക്കാരിന് നല്‍കാന്‍ ഈ ടര്‍ബൈനുകള്‍ക്ക് സാധിക്കും. ടവറിന്‍റെ ഭംഗിക്കും രൂപത്തിനും മാറ്റം വരുത്താതെയാണ് ടര്‍ബൈനുകള്‍ ടവറിന്‍റെ ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്.
2010-ലും,2013-ലും,2015-ലും തൊഴിലാളി സമരത്തെ തുടർന്നും,ബോംബ് ഭീഷണിയെ തുടർന്നും താൽക്കാലികമായി ഈഫല്‍ ടവര്‍ അടച്ചിരുന്നു.


Comments
Post a Comment