വട്ടെഴുത്ത്
_______________
പതിനഞ്ചാം നൂറ്റാണ്ടുവരെ മലയാളഭാഷയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്.
ബ്രാഹ്മി ലിപിയിൽ നിന്നാണ് ഇത് രൂപം കൊണ്ടത്.പാറയോ ചെമ്പുതകിടോ ചൂഴ്ന്നെടുത്ത് എഴുതുന്നു എന്നു സൂചിപ്പിച്ചുകൊണ്ടു `വെട്ടെഴുത്ത്' എന്നും പറയാറുള്ള ലേഖനസമ്പ്രദായം.#ദക്ഷിണേന്ത്യൻ_ബ്രാഹ്മിയാണ് ഇതിന്റെ പ്രഭാവം. ഒരു കാലത്ത് വട്ടെഴുത്തിന് തെക്കേ ഇന്ത്യയിലാകമാനം പ്രചാരമുണ്ടായിരുന്നു. തെക്കൻ മലയാണ്മ, തെക്കൻ മലയാളം, നാനംമോനം, മലയാണ്മ, മലയാം തമിഴ്, ചേര-പാണ്ഡ്യ എഴുത്ത്, രായസവടിവ്, ഗജവടിവ് എന്നെല്ലാം ഈ ലിപിക്ക് പേരുണ്ട് .
തമിഴ്നാട്ടിലും മലനാട്ടിലും വട്ടെഴുത്തു ശാസനങ്ങൾ ധാരാളമുണ്ട് . പഴയ കൊച്ചി-മലബാർ പ്രദേശത്ത് പ്രചരിച്ചിരുന്ന വട്ടെഴുത്തിന്റെ വകഭേദമാണ് കോലെഴുത്ത്. ലഭ്യമായ ഏറ്റവും പഴയ വട്ടെഴുത്തുരേഖ എട്ടാം ശതകത്തിലെതാണ്.
വട്ടെഴുത്തിന് 'നാനംമോനം' എന്നും പേരു്
അക്ഷരങ്ങൾ
വട്ടെഴുത്തിൽ 12 സ്വരാക്ഷരങ്ങളും 18 വ്യഞ്ജനാക്ഷരങ്ങളും ചേർന്ന് 30 അക്ഷരങ്ങളാണുള്ളത്. ആംഗലേയ ഭാഷയുടേതിനു തത്തുല്യമായി കൂട്ടിയെഴുതുന്ന രീതിയിലായിരുന്നു ഈ അക്ഷരങ്ങൾ എഴുതിയിരുന്നത്. കൂടിച്ചേർന്ന അക്ഷരങ്ങൾക്ക് പ്രത്യേക ലിപിയിലില്ലായിരുന്നു. കൂട്ടക്ഷരങ്ങളും ഇരട്ടിപ്പികളും മനോധർമ്മം പോലെ വട്ടെഴുത്തിൽ വായിക്കണമായിരുന്നു.
#ബ്രാഹ്മി_ലിപി
ദക്ഷിണേഷ്യ , ദക്ഷിണപൂർവേഷ്യ,
തിബെത്ത് എന്നിവിടങ്ങളിലെ മിക്ക
ലിപികളുടേയും മാതൃലിപിയാണ്
ബ്രാഹ്മി ലിപി. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട അശോകന്റെ ശിലാശാസനങ്ങളാണ് ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.
കൊറിയൻ അക്ഷരമാലയായ ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും രൂപാന്തരപ്പെടുത്തിയെടുത്തതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോകവ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ ഉത്പ്പത്തിയും ബ്രാഹ്മി ലിപികളിൽ നിന്ന.
കണ്ടുകിട്ടിയിട്ടുള്ള ബ്രാഹ്മിലിഖിതങ്ങളിൽ ഏറ്റവും പഴയതും കൃത്യമായി കാലം നിർണയിക്കപ്പെട്ടതുമായ ലിഖിതങ്ങൾ
അശോകചക്രവർത്തിയുടെ (BC 272 - BC 231)
ശിലാശാസനങ്ങളാണ് . അശോകന്റെ കാലത്ത് ഇന്നറിയപ്പെടുന്ന ഭാരതത്തിന്റെ എല്ലാഭാഗത്തും ബ്രാഹ്മിലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ലിഖിതങ്ങൾ തെളിയിക്കുന്നു.
കേരളത്തിലെ കാലടിയിൽ നിന്നും കണ്ടെത്തിയ കന്മഴുവിലെ ലിഖിതങ്ങൾ ബ്രാഹ്മി ലിപിയിലാണെന്ന് കണ്ടെത്തുകയും, കന്മഴുവിന്റെ പഴക്കം വെച്ച് അത് ഇന്ത്യയിലെ നവീന ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായതാണെന്നും, അതിനാൽ 2014-ൽ കണ്ടെത്തപ്പെട്ട ഈ കന്മഴുവിലെ ലിഖിതങ്ങൾ സിന്ധൂനദീതട സംസ്കാരത്തിനേക്കാൾ പഴക്കമുള്ളതാണെന്നും; അതുകൊണ്ട് ബ്രഹ്മിലിപിയും സിന്ധൂനദീതടസംസ്കാരത്തിനേക്കാൾ പഴക്കമുള്ളതാണെന്നും അനുമാനിക്കപ്പെടുന്നു
#wiki #google


Comments
Post a Comment