ആയോധന കലാകേന്ദ്രവും ബുദ്ധമത ക്ഷേത്രവുമായ ചൈനയിലെ ഷാവോലിൻ ക്ഷേത്രം ഏവർക്കും സുപരിചിതമാണല്ലോ .സെൻ ബുദ്ധമതത്തിന്റെ ജന്മ സ്ഥലം കൂടിയാണവിടം .ചൈനയിലെ ബുദ്ധമതത്തിന്റെ വിശുദ്ധ ക്ഷേത്രങ്ങളിൽ ഒന്നാണ് ഷാവോലിൻ അതിന്റെ കഥയൊന്നു കേട്ടാലോ...??!!
ഹാൻ മിങ് ചക്രവർത്തിയുടെ കാലത്താണ് ( AD 58-76) ഇന്ത്യയില്‍ നിന്നും ബുദ്ധമതം ചൈനയിലെത്തി തുടങ്ങിയതെന്നാണ് പറയപ്പെടുന്നത് . 500AD ആയപ്പോഴേക്കും എതാണ്ട് പതിനായിരത്തോളം ബുദ്ധമതക്ഷേത്രങ്ങൾ ചൈനയിലുയർന്നു കഴിഞ്ഞിരുന്നു .നിരവധി ചൈനീസ് ബുദ്ധമത സന്യാസിമാർ ഇന്ത്യയിലെത്തി ഉപരിപഠനം നടത്തി മടങ്ങി .ചില ഇന്ത്യന്‍ ബുദ്ധ സന്യാസിമാർ ക്ഷണിക്കപ്പെട്ടവരായി ചൈനയിലെത്തി മത പ്രബോധനം നടത്തി അവിടെ കൂടി .അങ്ങനെ ഇന്ത്യയില്‍ നിന്നും ചൈനയിലെത്തിയ ബറ്റൊ(Batuo) എന്ന സന്യാസി AD 464 ൽ ഡെങ്ഫെങ് പ്രവിശ്യയിൽ ആശ്രമം സ്ഥാപിച്ചു ബുദ്ധമതദർശനം പ്രചരിപ്പിച്ചു .AD 495 ൽ വി സിയോ വെൻ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം ഷാവോലിൻ ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടു .ബറ്റൊ ആയിരുന്നു അവിടുത്തെ ആചാര്യൻ .
ദാ മോ സന്യാസിമാർ മാനസികവും ശാരീരികവുമായി ആരോഗ്യം വീണ്ടെടുക്കുന്നതിനു ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇൗ പുസ്തകങ്ങൾ വിവരിച്ചിരുന്നത് .താമസിയാതെ ഇതൊരു ആയോധന കലാ രീതിയായി വളർത്തിയെടുത്തു .Qi Gong എന്നായിരുന്നു ആ ആയോധന കലാ രീതി അറിയപ്പെട്ടത് .AD 536 ൽ ദാ മോ അന്തരിച്ചു .
ഈ കഥയ്ക്ക് ഒരു മാറ്റം ചൈനീസ് ചരിത്രകാരന്മാർ ഇപ്പോള്‍ പറയുന്നുണ്ട് .അവർ പറയുന്നത് പുരാതന ആയോധന കലാ പുസ്തകമായ Yijin jing ലെ ആയോധനാ രീതികള്‍ വികസിപ്പിച്ചതാണ് Qi gong എന്നും ബോധിസത്വന(ബോധിധർമ്മൻ) ഇതുമായി ബന്ധമില്ലെന്നുമാണ് .ഇന്ത്യൻ ബന്ധം അപമാനകരമായി അവർക്കിപ്പോൾ തോന്നുന്നുണ്ടാവാം .പക്ഷേ നിഷ്പക്ഷ ചരിത്രകാരന്മാർ ദാ മോ യെക്കുറിച്ച് വ്യക്തമായ രേഖകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
പിന്നീടങ്ങോട്ടു ആയോധന കലയുടെ തമ്പുരാക്കന്മാരായി ഷാവോലിനിലെ സന്യാസിമാർ മാറി .രാജാക്കന്മാർ പോലും ശത്രുക്കളിൽ നിന്നു രക്ഷക്കായി ഷാവോലിനിലെ സന്യാസിമാരുടെ സഹായം തേടിയെത്തി .ഷാവോലിനിലെ സന്യാസിമാരുടെ സഹായത്തോടെ അധികാരത്തില്‍ എത്തിയ റ്റാങ് രാജവംശത്തിലെ ആദ്യ രാജാവായിരുന്ന ലി ഷി മിങ് ഉപകാര സ്മരണയായി 600 എക്കർ ഭൂമി ഷാവോലിനു ദാനം ചെയ്തു .സെൻ ബിങ് എന്നറിയപ്പെട്ട കായികാഭ്യാസികളായ സന്യാസിമാർ ഷാവോലിന്റെ സ്വത്തുകളുടെ കാവൽക്കാരായി .
ഷാവോലിനിലെ ആയോധന കലയിലെ മികവുറ്റവർ ചൈനയിലങ്ങോളമിങ്ങോളം സഞ്ചരിച്ച് പുതിയ അഭ്യാസങ്ങൾ പരിശീലിച്ചു .ബെ യു ഫെങ് എന്ന സന്യാസി അടവുകൾ പതിനെട്ടിൽ നിന്ന് 173 ആയി വർദ്ധിപ്പിച്ചു .AD 1312 ൽ ജപ്പാനിൽ നിന്ന് ഷാവോലിനിലെത്തി അഭ്യാസമുറകൾ പരിശീലിച്ച ദാ ചി എന്ന സന്യാസി Gong fu എന്ന പേരില്‍ ഇതു ജപ്പാനിൽ പരിചയപ്പെടുത്തി .
ഷാവോലിൻ സന്യാസിമാർക്ക് പലപ്പോഴും ഭരണകൂടവുമായി ഏറ്റു മുട്ടേണ്ടി വന്നിട്ടുണ്ട്.നിരവധി പ്രാവശ്യം ക്ഷേത്രം തകർക്കാൻ വിനാശകാരികളും അധികാരികളും ശ്രമിച്ചിട്ടുണ്ട് .1647 ൽ ഷുൻശി ചക്രവർത്തിയും 1714 ൽ കാൻഷി ചക്രവർത്തിയും ഇതു നശിപ്പിക്കാൻ ശ്രമിച്ചവരിൽ പെടുന്നു .1644 AD -1912ADയിൽ ചൈനയിലധികാരത്തിലെത്തിയ മഞ്ചൂറിയൻ ഭരണകൂടം (Qing dynasty)കായികാഭ്യാസ പരിശീലനം നിരോധിച്ചതോടുകൂടിയാണ് ഷാവോലിന്റെ തകർച്ച ആരംഭിക്കുന്നത് . 1928 ൽ ചെെനീസ് ആഭ്യന്തരയുദ്ധ കാലത്ത് ഷി യോ സാൻ എന്ന യുദ്ധപ്രഭു ഷാവോലിനു തീ കൊളുത്തി .40 ദിവസങ്ങളോളം അഗ്നിനാളങ്ങൾ ഉണർന്നിരുന്ന് ആയിരക്കണക്കിനു പുസ്തകങ്ങളും നിരവധി കെട്ടിടങ്ങളും ചാരമാക്കി .പുനർ നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും മതം നിരോധിച്ചിട്ടുള്ള ചൈനയിൽ ഇനിയൊരിക്കലും ഷാവോലിന് തന്റെ പ്രതാപം തിരിച്ചു പിടിക്കാനാകുമെന്ന് തോന്നുന്നില്ല .യുനസ്ക്കൊ ഹെറിറ്റേജു സ്ഥലമായി അവിടം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് .


Comments
Post a Comment