ജൂലിയസ് സീസർ


   



   

             “ വന്നു,കണ്ടു,കീഴടക്കി” (I come,I saw,I conquered)- ആക്രമണങ്ങളുടെയും യുദ്ധങ്ങളുടെയും ചരിത്രത്തിലെ പ്രശസ്തവാക്യം.റോമന്‍ സര്‍വ്വസൈന്യധിപനായിരുന്ന ജൂലിയസ് സീസറിന്‍റെ മൊഴിയാണിത്.
           


   







High Energy Supplement: * Increases energy and alertness. * Strengthens immune function. * Relieves stress and improves oxygen levels. * Acts as an antidepressant. * Increases sexual interest. * Mobilizes blood sugar from the liver. * Promotes a healthy nervous system. PRODUCT ADVANTAGES: 1. Formulated with 6 essential stimulants to keep your body and mind alert. 2. Provides an individual with the extra energy to keep on going after numerous hours during a busy work day. 3. Tablets do not have any of the other side effects of NoDoz type products. 4. Used by millions of people every day to help them remain alert and focused. Siberian Ginseng: * Increases energy and alertness * Strengthens immune function * Relieves stress * Improves oxygen levels Kola Nut Extract: * Small amount of caffeine, stimulant Lysine: * Helps improve oxygen levels * Useful treatment for angina Phenylalanine: * Improves memory and mental alertness * Acts as an antidepressant * Increases sexual interest Glycine: * Serves as a stimulant to the brain * Produces glycogen which mobilizes blood sugar from the liver Cyanocobalamin: * Helps form and regenerate red blood cells which carry oxygen to the tissue, giving you more energy * Improves circulation, memory and balance * Promotes a healthy nervous system PRODUCT DOSAGE: Take 1 to 2 tablets 3 times a day to maintain mental focus and alertness. All 6 ingredients contained within contain 100% Pure Pharmaceutical Grade Ingredients. High Energy is a safe and highly effective energy booster supplement for individuals of all ages, sexes, and backgrounds. Each HIGH ENERGY tablet contains the following ingredients: Ingredients...................................................... Amount Siberian Ginseng.................................................20 mg Kola Nut Extract.................................................300 mg Lysine................................................................100 mg Phenylalanine...................................................100 mg Glycine..............................................................100 mg Cyanocobalamin...............................................200 mcg
4.19 547
8.45 USD InStock
മികവുറ്റ, യോദ്ധാവ്, പ്രഗത്ഭനായ ഒരു വാഗ്മി, സർഗധനനായ ഒരെഴുത്തുകാരൻ, കഴിവുറ്റ ഒരു ഭരണാധികാരി, സമർത്ഥനായ ഒരു സംഘാടകൻ എന്നെല്ലാമുള്ള നിലയിൽ ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയ ജൂലിയസ് സീസർ ബി.സി. 102 ജൂലൈ 12 ാം തീയതി റോമിലെ ഒരു കുലീന കുടുംബത്തിൽപെട്ട പ്രെയട്ടറുടെ മകനായിട്ടാണ് ഭുജാതനായത് ജനിച്ചത് പ്രഭുവംശത്തിലായിരുന്നെങ്കിലും വളർന്നുവന്നപ്പോൾ അദ്ദേഹം ഒരു തികഞ്ഞ ജനാധിപത്യവാദിയായി മാറി. സീസറുടെ അമ്മായിയുടെ ഭർത്താവായ ഗയസ് മേരിയസുമായിട്ടുള്ള സമ്പർക്കമാണ് അദ്ദേഹത്തെ ജനകീയ പ്രസ്ഥാനത്തിലേക്കാകർഷിച്ചത്. യുവാവായ ജൂലിയസ് സീസർ വിവാഹം കഴിച്ചത് പോപ്പുലർപാർട്ടിയുടെ നേതാവായ "ലൂഷിയസ് കർണീലിയസ് സിന്ന"യുടെ മകളായ കർണീലിയെയാണ്. അന്നത്തെ ഭരണാധികാരി “സുള്ള” യുടെ ശത്രുവായിരുന്നു സിന്ന. തന്‍റെ ശത്രുവായ സിന്നയുടെ മകളെ സീസർ വിവാഹം കഴിച്ചത് സുള്ളയ്ക്ക് തീരെ രുചിച്ചില്ല. കർണീലുമായുള്ള വിവാഹബന്ധം ഒഴിയാൻ ഭരണാധികാരിയായ സുള്ള സീസറോട് ആജ്ഞാപിച്ചു. പക്ഷേ സീസർ അതിനു വഴങ്ങിയിയില്ല സുള്ള പ്രതികാരനടപടി കൈകൊണ്ടു. സീസറിന്‍റെ സ്വത്തുവകകൾ കണ്ടുകെട്ടി. സുള്ള തന്നെ അപായപ്പെടുത്തുമെന്നറിഞ്ഞപ്പോൾ സീസർ ഏഷ്യയിലേക്ക് പലായനം ചെയ്തു. സുള്ളയുടെ മരണശേഷമാണ് സീസർ റോമില്‍ തിരിച്ചുവന്നത്.

            ഏഷ്യയിലായിരുന്നപ്പോൾ സീസർ വിദഗ്ദ്ധമായ സൈനികപരിശീലനം നേടുകയും നല്ലൊരു യോദ്ധാവായി പല യുദ്ധങ്ങ ളിലും പങ്കെടുത്തു നല്ല പരിചയം സമ്പാദിക്കുകയും ചെയ്തിരുന്നു. റോമില്‍ തിരിച്ചെത്തിയ സീസര്‍ സജീവമായി രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാനും പ്രവർത്തിക്കാനും തുടങ്ങി. തന്റെര സ്ഥാനം ഉറപ്പിക്കുന്നതിനായി സീസര്‍ റോമിലെ പട്ടാളത്തലവനായ പോംപിയും ക്രോസസ്സുമായി കൂട്ടുചേർന്നു ഒരു “ട്രയംവിറേറ്റ്” രൂപീകരിച്ചു റോമിന്‍റെ ഭരണത്തിൽ പങ്കാളിയായി. സീസർ തന്‍റെ മകൾ ജൂലിയയെ പോംപിക്ക് വിവാഹം കഴിച്ചുകൊടുത്ത് അദ്ദേഹവുമായുള്ള ബന്ധം അരക്കിട്ടുറപ്പിച്ചു. കർണീലിയയുടെ മരണം മൂലം വിഭാര്യനായിരുന്ന സീസര്‍ ക്രോസസ്സിന്‍റെ സുഹൃത്തായ പിസ്സോയുടെ മകൾ കൽപൂർണിയയെ വിവാഹം കഴിക്കുകയും ചെയ്തു.
                                                                                                                                                                                                 

 58-ല്‍ ഭാര്യാപിതാവും കോണ്സകലുമായിരുന്ന പിസ്സോയെ റോമിന്‍റെ ഭരണമേല്പ്പിച്ച് സീസര്‍ ഒരു സൈന്യവുമായി ഗോളി(Gaul)ലേക്ക് നീങ്ങി. ദീർഘമായ സൈനികപോരാട്ടങ്ങൾ സംഘടിപ്പിച്ച് അയൽരാജ്യമായ ഗോളിനെ സീസർ പൂർണ്ണമായും റോമിന്‍റെ കീഴിലാക്കി. സീസറിന്‍റെ നേത്യത്വത്തിൽ റോമൻ സൈന്യം അനേകം ദ്വിഗ്വിജയങ്ങൾ നടത്തി.ഏഷ്യയിലും ആഫ്രിക്കയിലും റോമിന്‍റെ കൊടി പാറിച്ചു. ഈജിപ്തിനെ കീഴ്പെടുത്തി ഹെൽവെറ്റി വർഗ്ഗത്തെ പൂർണ്ണമായും പരാജയപ്പെടുത്തി.യൂറോപ്പിലും വൻവിജയങ്ങൾ വാരിക്കൂട്ടി. ജർമ്മനിയും ബ്രിട്ടണുമെല്ലാം സീസറുടെ അധീനതയിലായി. സീസറുടെ ഉയർച്ചയെയും പ്രശസ്തിയെയും അസൂയയോടെയാണ് പോംപി നോക്കിക്കണ്ടത്. സീസറുടെ മകളും പോംപിയുടെ ഭാര്യയുമായിരുന്ന ജൂലിയയുടെ മരണത്തോടെ അവർ തമ്മിലുള്ള ബന്ധുത്വവും അവസാനിച്ചു. സീസർ ഗാളിലായിരുന്ന സന്ദർഭത്തിൽ പോംപി തനിക്കു സെനറ്റിൻമേലിലുണ്ടായിരുന്ന സ്വാധീനമുപയോഗിച്ചു ട്രയംവിരറ്റിന്‍റെ ഭരണം അവസാനിപ്പിച്ചതായി തീരുമാനം കൈക്കൊള്ളിക്കുകയും പോംപിയെത്തന്നെ റോമിന്‍റെ ഏക ഭരണാധികാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഗോളിലെ യുദ്ധങ്ങൾ അവസാനിച്ചപ്പോൾ സൈന്യത്തെ പിരിച്ചുവിടാൻ സെനറ്റു സീസർക്ക് ഉത്തരവുകൊടുത്തു. പോംപിയുടെ ചതിപ്രയോഗം മനസ്സിലാക്കിയ സീസർ സെനറ്റിന്‍റെ തീരുമാനത്തെ വകവച്ചില്ല. തന്‍റെ സൈന്യത്തിന്‍റെ ശക്തി പ്രയോജനപ്പെടുത്തി റോമിൽ തനിക്കു നഷ്ടപ്പെട്ട അധികാരം തിരിച്ചെടുക്കണമെന്നു സീസർ തീരു മാനിച്ചു.ഇറ്റലിയുടെ വടക്കെ അതിർത്തിയിലുള്ള റുബികോൺ നദി കടന്നു റോമിനെ ലക്ഷ്യംവച്ചുകൊണ്ടു സീസർ സൈനിക മുന്നേറ്റം നടത്തി. പോംപിയുടെയും സീസറിന്‍റെയും സൈന്യങ്ങൾ തമ്മിൽ ശക്തിയായ ഒരേറ്റുമുട്ടൽ നടന്നു. ആ ആഭ്യന്തരയുദ്ധത്തിൽ പോംപിയുടെ പട അടിയറ പറഞ്ഞു. റോം സീസറുടെ കീഴിലായി. സൈന്യവുമായി ഗ്രീസിലേക്കു പലായനം ചെയ്ത പോംപിയുടെ സൈന്യത്തെ സീസർ പിന്തുടർന്നു. ഫർസാലസ്സിൽ വച്ചു നടന്ന യുദ്ധത്തിൽ വച്ചു പോംപിയുടെ സൈന്യം വീണ്ടും കീഴടങ്ങി. പോംപി ഈജിപ്തിലേക്ക് ഒളിച്ചുകടന്നു. ആ സമയത്ത് ഇജിപ്തില്‍ 10 വയസ്കാരനായ രാജാവ് ടോളമി 13-മനും മൂത്തസഹോദരി ക്ളിയോപാട്രയും തമ്മില്‍ അധികാര മത്സരമായിരുന്നു.സീസരുടെ പിന്തുണ പ്രതീക്ഷിച്ച് ടോളമിയുടെ സൈന്യം പോംപിയെ വധിച്ചു. എന്നാല്‍ ക്ളിയോപാട്രയുടെ വശ്യസൗന്തര്യത്തില്‍ മയങ്ങിയ സീസർ ടോളമിയെ വധിച്ച്‌ ക്ളിയോപാട്രയെ ഈജിപ്തിലെ രാജ്ഞിയായി പ്രഖ്യാപിച്ചു. ക്ളിയോപാട്രയോട്ന്നിച്ചു രണ്ട് മാസം കഴിഞ്ഞശേഷം സീസര്‍ ഏഷ്യാമൈനാറിലേക്ക് നീങ്ങി. നീണ്ട യുദ്ധങ്ങള്‍ക്ക് ശേഷം വിജയത്തിന്‍റെ വെന്നിക്കൊടിയും പറപ്പിച്ച് റോമില്‍ തിരിച്ചെത്തിയ സസീസറിനെ സെനറ്റ് സഹര്ഷംയ സ്വാഗതം ചെയ്തു.സീസറെ ട്രയംവിരറ്റിൽ നിന്നും പുറന്തള്ളുകയും സൈനി പിരിച്ചുവിടാൻ അദ്ദേഹത്തിനു കൽപ്പന നൽകുകയും ചെയ്ത അതേ സെനറ്റ്തന്നെ സീസറെ പത്തു
വർഷക്കാലത്തേക്ക് സർവ്വാധിപതിയായി നിയമിച്ചു.


           സെനറ്റര്മാതര്മാാരോട് സീസർ കൈക്കൊണ്ട സഹകരണമനോഭാവവും സീസറെ സന്തോഷിപ്പിക്കാന്‍ സെനറ്റർമാരിൽ വളർന്നുവന്ന മത്സരബുദ്ധിയും മൂലം അവസാനം സെനറ്റ് യോഗംകൂടി സീസറെ ആയുഷ്ക്കാലത്തേക്കുതന്നെ സർവ്വാധിപതിയായ നിയമിച്ചു. മുഴുവൻ അധികാരവും തന്‍റെ കൈകളിൽ ഒതുങ്ങിയതോടെ സീസർ അഹങ്കാരിയും ഗർവ്വിഷ്ഠനുമായി മാറാൻ തുടങ്ങി. സെനറ്റ് മാരുടെ വാഴ്ത്തിപ്പൊക്കിപ്പറച്ചിൽ സീസറിനു ഏറെ ഇഷ്ടപ്പെട്ട് മുഖസ്തുതി പറയാത്തവരെ അവഗണിക്കാനും തുടങ്ങി. മുഖസ്തുതിക്കാർ മുൻകൈയെടുത്തു. ഇംപ്രേറ്റർ എന്ന ഒരു സ്ഥാനപ്പേരും സെനറ്റിന്റെട തീരുമാനപ്രകാരം അദ്ദേഹത്തിനു നൽകി. ലൂപ്പർകേലിയ എന്ന ഉത്സവവേളയിൽ ഒരു വലി സദസ്സിൽവച്ച് ഒരു രാജകിരീടം അദ്ദേഹത്തിന്റെ ശിരസ്സിൽ ജനങ്ങളടെ പേരിൽ അണിയിക്കാൻ മാർക്ക് ആൻറണി മുന്നോട്ടുവന്നെങ്കിലും അദ്ദേഹം അതു നിരസിച്ചുകൊണ്ടു പറഞ്ഞു. “രാജപദവി ജുപ്പിറ്ററിനു മാത്രള്ളതാണ്. അതിനാൽ കിരീടം കാപ്പിറ്റോളിലുള്ള ജുപ്പിറ്ററിന്‍റെ അടുക്കലേക്ക് കൊണ്ടുപോവുക.” ജുപ്പിറ്റർ ദൈവത്തിൽ സീസറിനുള്ള വിശ്വാസവും പരമാധികാരിയായ അദ്ദേഹത്തിന്റെവ വിനയാന്വിതവും കണ്ടപ്പോൾ സദസ്സ് ഒന്നടങ്കം ഹർഷാരവം മുഴക്കി അദ്ദേഹത്തെ അഭിനന്ദിച്ചു. യഥാർത്ഥത്തിൽ ജനങ്ങളുടെ കൈയടിനേടാൻ കൽപ്പിച്ചുകൂട്ടി കൈക്കൊണ്ട് ഒരടവാ യിരുന്നു അത്. പിന്തുടച്ചാവകാശത്തോടുകൂടി തന്‍റെ സന്താനപരമ്പര കൾക്കു കൂടി ലഭിക്കത്തക്കനിലയിൽ രാജപദവി തന്‍റെ പേരിൽ സ്ഥാപിച്ചെടുക്കണമെന്ന മോഹം സീസറിന്‍റെ മനസ്സിൽ പുഷ്പിച്ചു നിൽക്കുകയായിരുന്നു. രാജാക്കൻമാരുടേതുപോലെ റോമിലെ നാണയങ്ങളിൽ സീസർ തന്‍റെ രൂപം കൊത്തിവയ്പിച്ചു. സെനറ്റിൽ സ്വർണ്ണം പതിച്ച സിംഹാസനത്തിലാണദ്ദേഹം ആസനസ്ഥനായിരുന്നത്. കലണ്ടറിലും അദ്ദേഹം ഒരു മാറ്റം വരുത്തി. സീസർ ജനിച്ച മാസമായ 'ക്വീന്‍ റിലിസ് ' എന്ന മാസത്തെ അദ്ദേഹത്തിന്‍റെ' പേരിനെ ശാശ്വതീകരിക്കാനായി "ജൂലൈ' എന്നു പുനർനാമകരണം ചെയ്തു.



          അധികാരഗർവ്വു കൂടിയതോടെ സീസർ സെനറ്റംഗങ്ങളോട് അനാദരവ് കാണിക്കാനും തുടങ്ങി. അവരിൽ പലരും തന്നേ കാണാൻ വരുമ്പോൾ എഴുന്നേറ്റുനിന്നു സ്വീകരിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. സൈനറ്റംഗങ്ങളിൽ അസംതൃപ്തി പടർന്നുപിടിച്ചു. കാഷ്യസിനെപ്പോലുള്ള അസൂയാകലുഷിതർ കൂടുതൽ അസ്വസ്ഥരായി.
ഇതിനിടയിൽ മറ്റൊരു സംഭവം നടന്നു. റോമും പാർത്തിയയും തമ്മിൽ ഒരു യുദ്ധം അനിവാര്യമായി പാർത്തിയയെ കീഴടക്കുക എന്നത് റോമിന്‍റെ അഭിമാനപ്രശ്നമായിരുന്നു. ഔദ്യോഗിക പുരോഹിതനായ “ലൂഷ്യസ്കോട്ട” വേദപുസ്തകം ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചത് പാർത്തിയയെ പരാജയപ്പെടുത്താൻ ഒരു രാജാവിനെക്കൊണ്ടേ കഴിയൂ എന്നാണ്. അതിനാൽ സീസിനെ ഒരു രാജാവായി വാഴിക്കാൻ അദ്ദേഹം സെനറ്റിനോട് ശുപാര്‍ശ ചെയ്തു. പുരോഹിതന്‍റെ ഉപദേശം സ്വീകരിച്ച് മാർച്ച് 18- തീയതി ഈ വിഷയം സെനറ്റ് ചര്ച്ച് ചെയ്തു തിരുമാനമെടുക്കുമെന്നതാണന്ന് പ്രഖ്യാപിക്കപ്പെട്ടു
അസംതൃപ്തിയും അമര്ഷ്വും അടക്കിപ്പിടിച്ചുകൊണ്ട് നടന്ന കാഷ്യസും കൂട്ടരും അടിയന്തിരമായി പ്രവര്ത്ത്നരംഗത്തിറങ്ങി. അവര്ഗൂണഡാലോചന നടത്തി സീസറെ വധിക്കുവാന്‍ തീരുമാനിച്ചു  .

              .മാര്ച്ച് 15- തീയതിയായ "ഐഡ്സ് ഓഫ് മാർച്ചില്‍" തന്നെ സെനറ്റ് ഹാളില്‍ വരുമ്പോള്‍ അ്ദേഹത്തിന്‍റെ കഥ കഴിക്കണമെന്നു കാഷ്യസും ഗൂഡാലോചനക്കാരും തീരുമാനിചു സിസറുടെ വിശ്വസ്തമിത്രമായ ബ്രുട്ടസും ഗൂഡാലോചനക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

          ഐഡ്സ് ഓഫ് മാർച്ചിന്‍റെ തലേദിവസം രാത്രി ഗയസ്കാഷ്യസും കൂട്ടരും ഒരു രഹസ്യസങ്കേതത്തിൽ ഗൂഢാലോചന നടത്തിക്കൊണ്ടിരി ക്കുന്നു. അവരുടെ കൂട്ടാളികളായ ബ്രൂട്ടസ്സും ലെപിഡസും സീസറിന്‍റെ വസതിയിൽ അവർക്കുവേണ്ടി സീസർ ഒരുക്കിയ ഒരു വിഭവസമൃദ്ധമായ അത്താഴവിരുന്ന് ആസ്വദിച്ചുകൊണ്ട് സരസസംഭാഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. രാഷ്ട്രീയവും സാമൂഹികവും ഭരണപരൃവുമായ പല വിഷയങ്ങളും അവരുടെ സംഭാഷണത്തിനു വിധേയമായി കൂട്ടത്തിൽ ലെപിഡസ് സീസറോടു ഒരു ചോദ്യം ചോദിച്ചു. “ഏതു തരത്തിലുള്ള മരണമാണ് ഏറ്റവും മെച്ചപ്പെട്ടത്..?' 'ഓർക്കാപ്പറ്റത്തുള്ളത് ' എന്നായിരുന്നു സീസറിന്‍റെ മറുപടി.

            അത്താഴവിരുന്നു കഴിഞ്ഞു.പിറ്റെദിവസം സെനറ്റുഹാളിൽ കാണാമെന്നുപറഞ്ഞു അവർ പിരിഞ്ഞു.
എഡ്സ് ഓഫ് മാർച്ചു ദിവസം ഗൂഢാലോചനസംഘം സെനറ്റു നടപടികളുടെ സമയമാവുന്നതിനു മുമ്പുതന്നെ സെനറ്റുഹാളിൽ അക്രമി കളെ ഒരുക്കിനിർത്തി. ഉടുപ്പിനടിയിൽ കുന്തങ്ങളും കഠാരികളും ഒളിച്ചു വച്ചു മുട്ടാളന്മാരും സീസർ വിരുദ്ധരായ സെനറ്റംഗങ്ങളും തങ്ങളുടെ ഇരയെയും കാത്ത് അക്ഷമരായിനിന്നു. കാഷ്യസും ബ്രട്ടസ്സുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. സെനറ്റു യോഗം ആരംഭിക്കേണ്ട സമയമായിട്ടും സീസർ വന്നു ചേരാതായപ്പോൾ അക്രമികളും സെനറ്റർമാരും പരസ്പരം നോക്കി കുശുകുശുത്തു. അവസാനം സീസറിന്‍റെ ഉറ്റ സ്നേഹിതനായ ബ്രൂട്ടസ്സിനെത്തന്നെ സീസറിനെ ക്ഷണിച്ചുകൊണ്ടുവരുന്നതിനായി ഇവർ കൊട്ടാരത്തിലേക്കു പറഞ്ഞുവിട്ടു. ബ്രൂട്ടസ്സ് എത്തുമ്പോൾ അന്നത്തെ സെനറ്റുയോഗം മാറ്റിവയ്ക്കാൻ മാർക്ക് ആൻറണിക്ക് നിർദ്ദേശം നൽകിയിട്ടു വിശ്രമിക്കുകയായിരുന്നു സീസർ.

          തന്‍റെ ഭാര്യ കൽപൂർണിയയുടെയും പ്രശ്നക്കാരന്‍റെയും ഉപദേശം സ്വീകരിച്ചുകൊണ്ടാണ് സീസർ അങ്ങനെ ചെയ്തത്. കൽപൂർണിയ തലേന്നുരാത്രി കണ്ട ദുഃസ്വപ്നത്തിൽ സീസർ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കാണപ്പെട്ടു. അത് ഒരു അശുഭകരമായ ദിവസമായതുകൊണ്ട് പുറത്ത് എവിടെയും പോകരുതെന്നാണ് പ്രശ്നക്കാരൻ ഉപദേശിച്ചിരിക്കുന്നത്. വിവരങ്ങളെല്ലാം കേട്ടറിഞ്ഞ ബ്രൂട്ടസ്സ് സീസറിനോട് ഇപ്രകാരം പറഞ്ഞു. "സെനറ്റംഗങ്ങൾ കൂടിക്കഴിഞ്ഞു. അജണ്ടയിൽ പല പ്രധാന പ്രശ്നങ്ങളുമുണ്ടെങ്കിലും ഒന്നും ചർച്ചയ്ക്കെടുക്കേണ്ട അങ്ങ് സെനറ്റിൽ വന്നു തിരികെ പോന്നുകൊള്ളു" തന്‍റെ ആത്മമിത്രമായ ബ്രൂട്ടസിന്‍റെ നിര്ദ്ദേ ശത്തെ തള്ളിക്കളയാന്‍ സീസർക്കു തോന്നിയില്ല സീസര്‍ പോംപി തീയറ്ററിലേക്ക് പുറപ്പെട്ടു. തന്‍റെ രഥം ഉരുണ്ട്‌നിങ്ങിയപ്പോള്‍ രാജവീഥിയുടെ ഇരുവശങ്ങളിലും നിരന്നുനിന്നിരുന്ന പൌരാവലി അദ്ദേഹത്തെ കൈവീശി അഭിവാദ്യം ചെയ്തു രഥത്തിലിരുന്നുകൊണ്ട് സീസര്‍ മുന്നോട്ട് നീങ്ങി.. അതിനിടയില്‍ ചലിച്ചുകൊണ്ടിരിക്കുന്ന രഥത്തിനോട് ചേര്‍ന്നു ഓടിക്കൊണ്ട്‌ ഒരു ഗ്രീക്ക് തത്വജ്ഞാനിയായ "ആര്‍ട്ട മിഡോറാസ്‌" ഒരു കത്ത് സീസറിന്‍റെ കൈയില്‍ ഏല്പ്പികച്ചു.സീസര്‍ ആ ചുരുള്‍ നിവര്‍ത്തി നോക്കാതെ അരുകില്‍ വച്ചു.ആരാധക വൃന്തത്തിന്‍റെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി കൈവീശിക്കൊണ്ട്‌ മുന്നോട്ട് നീങ്ങി. തനിക്കെതിരായി നടന്ന ഗൂഡാലോചനയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്കു ന്ന ഒരു രേഖയായിരുന്നു അതെന്ന് സീസര്‍ അറിഞ്ഞിരുന്നില്ല



          സീസർ സെനറ്റ്ഹാളിൽ പ്രവേശിച്ചു. സ്വർണസിംഹാസനത്തിലിരുന്നു. റ്റില്ലിയസ്സിംബർ എന്നൊരു പരാതിക്കാരൻ മുന്നോട്ടുവന്ന് സീസറിന്‍റെ മുമ്പാകെ ഒരു പരാതി ബോധിപ്പിച്ചു. നാടുകടത്തപ്പെട്ട തന്‍റെ സഹോദരനെ തിരിച്ചുകൊണ്ടുവരണമെന്ന സിംബറിന്‍റെ അപേക്ഷ സീസർ നിരസിച്ചു. സീസർ തന്‍റെ തീരുമാനം പ്രഖ്യാപിച്ച ഉടനെ അയാൾ സീസറുടെ നേർക്കു ചാടിക്കയറി കഴുത്തിൽ ചുറ്റിയിട്ടിരുന്ന മേലങ്കി പിടിച്ചുവലിച്ചു. അതോടെ സീസർ ഒരു വശത്തേക്കു ചരിഞ്ഞു. അദ്ദേഹം പാടുപെട്ട് എഴുന്നേറ്റു നേരെനിന്നപ്പോഴേയ്ക്കും അനേകം അക്രമികൾ സീസറെ വലയം ചെയ്തുകഴിഞ്ഞിരുന്നു. തിളങ്ങുന്ന കഠാരികളും കുർത്ത കുന്തങ്ങളുമായി കുത്താനോങ്ങിക്കൊണ്ടു ചുറ്റും കൂടിയിരിക്കുന്ന ഭീകര സംഘത്തെകണ്ട് സീസർ അന്ധാളിച്ചു. യൂറോപ്പിലും, ഏഷ്യയിലും, ആഫ്രിക്കയിലും, ബ്രിട്ടണിലുമെല്ലാം അനേകം പോരാട്ടങ്ങൾ നടത്തി ലോക പ്രശസ്തി നേടിയ ആ ധീരയോദ്ധാവ് നിരായുധനും, നിസ്സഹായനുമായി ആ മനുഷ്യമൃഗങ്ങളുടെ മദ്ധ്യത്തിൽ അമ്പരന്നു നിന്നു. തടുക്കാനുയർത്തിയ കൈകളിലും നെഞ്ചിലും, മുതുകത്തുമെല്ലാം കഠാരികളുടെ കുർത്ത മുനകൾ തുളച്ചുകയറി. ആ കാട്ടാളൻമാരുടെ കൂട്ടത്തിൽ നിന്നു കൊണ്ട് തന്റെ. ആത്മമിത്രമായ മാര്ക്കപസ് ജൂനിയസ് ബ്രൂട്ടസ് ഒരു കുന്തംകൊണ്ട് തുടക്ക്കുത്തിയപ്പോള്‍ പ്രാണവേദനയോടെ അയാളുടെ മുഖത്ത് നോക്കിക്കൊണ്ട്‌ സീസര്‍ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്ന തേങ്ങലോടെ വിളിച്ചുപറഞ്ഞു “ബ്രൂട്ടസേ നീയും”(You too brutus) പോംപിയുടെ പ്രതിമയുടെ ചുവട്ടിലേക്ക് തളർന്നു കുഴഞ്ഞുവീഴുന്നതിനുമുമ്പ് സീസര്‍ അവസാനമായി പറഞ്ഞ വാക്കുകളായിരുന്നു അവ.
     

 


കടപ്പാട്
         




     



A picture speaks louder than a 1000 words ! Then, why must i waste my breath ? So, there !! What you see is what you get. Yes ! It is in superb MNH condition Buy MULTIPLE UNITS & Get a Greater REBATE NOTE: ====== i am leaving it up there on the Featured Page so that YOU* may compare the selling price with the MARCH'2013 Discount Price. As You can see = Both the Discount Price & The Rate of Appreciation ARE for REAL !! $$
2.99 USD InStock

Comments