മനം മയക്കും തേൻ






തേന്‍, മനം മയക്കും ഭ്രാന്തന്‍ ഹിമാലയന്‍ തേന്‍.
അതിസാഹസീകരായ ചൈനയിലേയും, ഇന്ത്യയിലേയും, നേപ്പാളിലേയും ഹിമാലയ മലംപ്രദേശവാസികളായവര്‍ ജീവന്‍ പണയപ്പെടുത്തിയാണ് വളരേയേറേ പ്രത്യേകതകളുള്ളതേനിറ്റുവീഴും ഹിമാലയന്‍ തേനീച്ചക്കൂടുകളില്‍ നിന്ന് ഈ പൊന്‍ ദ്രാവകം കൈക്കാലാക്കുന്നത്. ഈ തേനിന്റെ മനം മയക്കും രസകരമായ കഴിവുകള്‍ മൂലം, 'ഭ്രാന്തന്‍ തേന്‍' എന്ന പേരുമുണ്ട്. ലോകം മുഴുവന്‍ മോഹിക്കുന്ന ഈ ഉന്മാദ മധു, മദോന്മത്തരെ മനസീകോന്മാദത്തിന്റെ ഉത്തുംഗശൃംഗങ്ങളിലെത്തിക്കാന്‍ കെല്പുള്ളതത്രെ.

ലോകത്തിലെ ഏറ്റവും വലിയ, ഒരിഞ്ചിലേറേ വലിപ്പമുള്ള ഹിമാലയന്‍ പര്‍വ്വത തേനീച്ചകള്‍ (Apis dorsata laboriosa) നമ്മുടെ സിക്കിമിന്റേയുംനേപ്പാളിന്റേയും ദേശീയപുഷ്പമായ Rhododendron പൂക്കളില്‍ നിന്ന് ശേഖരിക്കും തേനാണിത് . പല തരം സ്പീഷീസിലുള്ള ഈ പൂക്കളില്‍ ചിലവ, സാധാരണയായി വിഷമുള്ളവയുമാണ്. നേപ്പാളികള്‍ ഈ തരത്തില്‍ പെട്ടവയില്‍; വിഷമില്ലാ പൂക്കളുടെ ദളങ്ങള്‍; ചോറില്‍ ചേര്‍ത്തു കഴിക്കാറുണ്ടെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. ഈ പൂക്കളില്‍ വെളുപ്പ് നിറമുള്ളവ ഏറ്റവും ഉയരത്തിലുള്ള വെറൈറ്റിയും അതിനു താഴേ പിങ്കും പിന്നെ ചുവപ്പ് നിറമുള്ളവയെന്നും കേള്‍ക്കുന്നു. ഹിമാലയന്‍ മലനിരകളിലെ തേനീച്ചകളില്‍ വലിയതോതിലുള്ള ജീന്‍ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടില്ലായെന്നും ഈ തേനീച്ചകള്‍ക്കിന്നും അതിന്റെ വംശശുദ്ധി ഒരു പരിധിവരെ നിലനിറുത്താനാകുന്നതായും അറിയുന്നു.

തലമുറകളായി ഹിമാലയ പര്‍വ്വതത്തില്‍ജനിച്ചു വളര്‍ന്നവരായാലും, ഹിമാലയത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തെ കിഴുക്കാംതൂക്കായ 8,200 മുതല്‍ 9.800 വരേ അടി ഉയരത്തിലുള്ളതും ചെങ്കുത്തായതുമായ പര്‍വ്വത ശിഖരങ്ങളിലെ ഭീമന്‍ വട്ട കൂടുകളില്‍ സൂക്ഷിക്കും ഈ വട്ട് തേന്‍ ശേഖരിക്കുന്നത് വളരേ സാഹസീകമായ പ്രവൃത്തിയിലൂടേയാണ്.


ഈ ഹിമാലയന്‍ തേന്‍, പൊന്നു പോലെ മൂല്യവത്താണ്. പല Rhododendron സ്പീഷീസും grayanotoxins, അടങ്ങിയതായതിനാല്‍ വിഷമുള്ളതാണ്. എന്നാല്‍, അതേ പൂവിലെ പൂമ്പൊടികളില്‍ നിന്നും ശേഖരിക്കുന്ന തേനിന് വളരേയേറേ പ്രത്യേകതകളുള്ള ശക്തി വിശേഷങ്ങളുണ്ടെന്ന് ജനം വിശ്വസിക്കുന്നു.

'മാഡ് തേന്‍' മനുഷ്യരില്‍ വിചാരവികാരങ്ങളെ ശക്തമായി സ്വാധീനിക്കാന്‍ കഴിവുള്ളതും സ്വര്‍ഗ്ഗിയമായ ഒരു സന്തോഷം നല്‍കാന്‍ കഴിവുള്ള മരുന്ന് പോലേ പ്രവര്‍ത്തിക്കുന്നതുമത്രെ. അതുപോലെ തന്നെ, മറ്റു പല ഔഷധ സവിശേഷതകളുള്ളതാണിതെന്നും പറയപ്പെടുന്നു. അന്നാട്ടില്‍ പണ്ടുപണ്ട് ജീവിച്ചിരുന്ന യോഗികളില്‍ നിന്നുമവരറിഞ്ഞ രീതിയില്‍, ചെറിയ ഡോസ് തേന്‍, മരുന്നായി നല്‍കുന്നത്, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ലൈംഗിക ശേഷിക്കുറവ് മുതലായ രോഗങ്ങളുടെ ചികിത്സക്ക് ഫലപ്രദമാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ അളവിത്തിരി കൂടിയാല്‍, അധികമായാല്‍ അമൃതും വിഷമെന്നത് ശരിയെന്ന് തെളിയിക്കും വിധം, വളരെ മാരകമായ ഫലങ്ങള്‍ക്കിടവരുത്തുമെന്നും പറയപ്പെടുന്നു.

ഒരിത്തിരി ചെറിയ അളവില്‍ മാത്രം, ഈ തേന്‍ നുകര്‍ന്നാലത് ഒരു സുഖകരമായ ആലസ്യവും സന്തോഷവും തലച്ചോറിനുള്ളില്‍ കയറി കത്തും മത്തും മറ്റും നല്‍കുന്ന ഒന്നാണെന്ന് പറയുന്നു. ഇതിന്റെയീ പ്രവര്‍ത്തനം സംബന്ധിച്ച് വളരേ കുറച്ച് ശാസ്ത്രീയമായ പഠനങ്ങളേ പുറത്ത വന്നിട്ടുള്ളു. അല്പം കൂടിയ അളവിലകത്താക്കുന്നത്, തേന്‍ ലഹരിക്കപ്പുറമുള്ള ശര്‍ദ്ദിലും പേശികളെല്ലാം കുഴഞ്ഞ്, ഹൃദയ താളം തെറ്റി അപായകരമായ Rhododendron വിഷബാധക്കുമിടയാക്കും.









Comments